The Bible

 

ഉല്പത്തി 44:18-33 : A Silver Cup in a Sack

Study

18 അപ്പോള്‍ യെഹൂദാ അടുത്തുചെന്നു പറഞ്ഞതുയജമാനനേ, അടിയന്‍ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;

19 യജമാനന്‍ ഫറവോനെപ്പോലെയല്ലോ; നിങ്ങള്‍ക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനന്‍ അടിയങ്ങളോടു ചോദിച്ചു.

20 അതിന്നു ഞങ്ങള്‍ യജമാനനോടുഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.

21 അപ്പോള്‍ യജമാനന്‍ അടയിങ്ങളോടുഎനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.

22 ഞങ്ങള്‍ യജമാനനോടുബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല്‍ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു.

23 അതിന്നു യജമാനന്‍ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന്‍ നിങ്ങളോടുകൂടെ വരാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.

24 അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ഞങ്ങള്‍ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.

25 അനന്തരം ഞങ്ങളുടെ അപ്പന്‍ നിങ്ങള്‍ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിന്‍ എന്നു പറഞ്ഞു.

26 അതിന്നു ഞങ്ങള്‍ഞങ്ങള്‍ പൊയ്ക്കൂടാ; അനുജന്‍ കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം; അനുജന്‍ ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന്‍ പാടില്ല എന്നു പറഞ്ഞു.

27 അപ്പോള്‍ അവിടത്തെ അടിയാനായ അപ്പന്‍ ഞങ്ങളോടു പറഞ്ഞതുഎന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ.

28 അവരില്‍ ഒരുത്തന്‍ എന്റെ അടുക്കല്‍നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറെച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.

29 നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.

30 അതുകൊണ്ടു ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, അവന്റെ പ്രാണന്‍ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,

31 ബാലന്‍ ഇല്ലെന്നു കണ്ടാന്‍ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.

32 അടിയന്‍ അപ്പനോടുഅവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാതിരുന്നാല്‍ ഞാന്‍ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.

33 ആകയാല്‍ ബാലന്നു പകരം അടിയന്‍ യജമാനന്നു അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍യവാനും അനുവദിക്കേണമേ.

Commentary

 

Path of Integrity Series, Part 6 of 7 – Have Compassion

By Todd Beiswenger


To continue browsing while you listen, play the audio in a new window.

Is there a more Christian message than this?! Sometimes our dream or our wish is to be the best, or to be right, but what God asks is for us to be compassionate. Unlike other gifts, the gift of compassion will never run out no matter how much you give of it.

(References: Divine Providence 337; Genesis 44:18-33, 45:1-28)